കണ്ണൂരിൽ യുവതിയെ പെട്രോൾ ഒഴിച്ചു കത്തിച്ചു:
ഗുരുതര മായി പൊള്ളലേറ്റ യുവതി മരിച്ചു


വെള്ളം ചോദിച്ചെത്തിയ യുവാവ് വീടിനു പിന്നിലായിരുന്ന പ്രവീണയുടെ മേല്‍ പെട്രോള്‍ ഒഴിക്കുകയും തീകൊളുത്തുകയുമായിരുന്നു. ഇതിനിടെ ജിജേഷിനും പൊള്ളലേറ്റു. യുവതിയെ തീകൊളുത്തിയശേഷം യുവാവ് സ്വയം ജീവനൊടുക്കാൻ ശ്രമിക്കുകയായിരുന്നു.
ബഹളം കേട്ടെത്തിയ നാട്ടുകാർ ഗുരുതരമായി പൊള്ളലേറ്റ ഇരുവരെയും കണ്ണൂർ ഗവ. മെഡിക്കല്‍ കോളജില്‍ പ്രവേശിപ്പിച്ചു. കുട്ടാവ് സ്വദേശിനിയായ പ്രവീണയും ജിജേഷും തമ്മില്‍ നേരത്തേ പരിചയമുണ്ടായിരുന്നതായി പറയപ്പെടുന്നു.
എന്നാല്‍, അക്രമണത്തിനു കാരണമെന്താണെന്നു വ്യക്തമല്ലെന്ന് പോലീസ് പറഞ്ഞു. പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. സമീപത്തെ പെട്രോള്‍ പന്പ് ഉള്‍പ്പടെയുള്ള സ്ഥലങ്ങളില്‍നിന്നുള്ള സിസിടിവി ദൃശ്യങ്ങള്‍ പോലീസ് പരിശോധിക്കുന്നുണ്ട്. കണ്ണൂർ എസിപി പ്രദീപൻ കണ്ണിപൊയിലിന്‍റെ നേതൃത്വത്തിലാണ് അന്വേഷണം.
Woman burnt to death after being doused with petrol in Kannur: Seriously burnt, woman dies